Skip to main content

ബാര്‍ക്കോഴ: കെ.പി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി

ബാര്‍ക്കഴക്കേസിലെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനെ സര്‍ക്കാര്‍ തത്സ്ഥാനത്ത് നിന്ന് മാറ്റി. ബാര്‍ക്കോഴക്കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെതിരെ സതീശന്‍ രംഗത്ത് വന്നിരുന്നു.

ബെഹ്‌റയെ മാറ്റി: എന്‍.സി അസ്താന പുതിയ വിജിലന്‍സ് മേധാവി

ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി പകരം എന്‍.സി അസ്താനയെ നിയമിച്ചു. ക്രമസമാധാന ചുമതയുള്ള പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക്

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കി. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു.

മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്. ചികിത്സാ റീ ഇമ്പേഴ്‌സെമെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു പരാതി.

ജേക്കബ് തോമസിന്റെയും സര്‍ക്കാരിന്റെയും നടപടി അഴിമതിയെ വളര്‍ത്തുന്നു

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡി.ജി.പി പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. സര്‍ക്കാരിനെതിരെ  പരസ്യമായി ആരോപണം ഉന്നയിച്ചു എന്നതാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി പറയുന്നത്.

സര്‍ക്കാരിനെതിരെ വിമര്‍ശനം: ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി പറഞ്ഞതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി.

Subscribe to Mir Yar Baloch