Skip to main content
Thiruvananthapuram

K. K. Shailaja

അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്.

 

ചികിത്സാ റീ ഇമ്പേഴ്‌സെമെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു സുരേന്ദ്രന്റെ പരാതി. പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. തിരുവനന്തപുരം പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല

 

28,800 രൂപയ്ക്ക് കണ്ണടവാങ്ങിയെന്നും ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുണ്ടായ അരലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ചിലവ് സര്‍ക്കാരില്‍ നിന്നും ഈടാക്കിയെന്നും  കെ.കെ ശൈലജയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.

 

എന്നാല്‍ ആരോപണങ്ങള്‍ മന്ത്രി നേരത്തെ നിഷേധിച്ചിരുന്നു. ചട്ടപ്രകാരം മന്ത്രിമാര്‍ക്ക് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം. ചട്ടങ്ങള്‍ പാലിച്ചു തന്നെയാണ് മന്ത്രിയെന്ന നിലയിലുള്ള ചികിത്സാ ആനുകൂല്യം കൈപറ്റിയതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.