Skip to main content

മാണിക്കെതിരെ ഒരു വിജിലന്‍സ് കേസ് കൂടി

പാര്‍ട്ടി നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ട ഒരു പരാതിയില്‍ കേരള കോണ്ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ പ്രത്യേക വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.

 

പാര്‍ട്ടി സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് 2014 ഒക്ടോബറില്‍ നടത്തിയ പരിപാടിയ്ക്കുള്ള പണം അഴിമതിയിലൂടെ സമാഹരിച്ചതാണെന്നാണ് ആരോപണം. പരിപാടിയില്‍ 150 ദമ്പതികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും ഒന്നര ലക്ഷം രൂപയും നല്‍കിയതായി പരാതിയില്‍ പറയുന്നു.

 

അഴിമതി: മലബാര്‍ സിമന്റ്‌സ് എം.ഡി കെ.പത്മകുമാറിനെ അറസ്റ്റ് ചെയ്തു

അഴിമതിക്കേസില്‍ മലബാര്‍ സിമന്റ്‌സ് എം.ഡി കെ.പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പത്മകുമാറിനെ സര്‍ക്കാര്‍ മലബാര്‍ സിമന്റ്‌സ് എം.ഡി സ്ഥാനത്തുനിന്ന് നീക്കി. വ്യവസായവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

 

ചോദ്യം ചെയ്യാനായി വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിനെ കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്മകുമാറടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥരടെ ഓഫിസുകളിലും വസതികളിലും കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടത്തിയിരുന്നു.

അനധികൃത സ്വത്ത്‌ സമ്പാദനം: മുന്‍ മന്ത്രി കെ. ബാബുവിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീടുകളിലും ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നു.

 

നികുതി എഴുതിത്തള്ളല്‍: കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

കോഴി കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നല്‍കിയ നികുതിയിളവുകളില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

അടച്ച ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയുടെ വിധി.

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. യോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്വയം സഹായ സംഘങ്ങള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 15 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായുള്ള ആരോപണത്തിലാണ് നടപടി. വെള്ളാപ്പള്ളിയുള്‍പ്പെടെ അഞ്ച് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്.

 

Subscribe to Mir Yar Baloch