അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പുനര്‍നാമകരണം നടത്തി ചൈന
ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിന് പ്രതികരണമെന്നോണം സംസ്ഥാനത്തെ ആറു പ്രദേശങ്ങളുടെ പേര്‍ ചൈന മാറ്റി. പ്രദേശത്തിലെ പരമാധികാരം വ്യക്തമാക്കുന്നതിനായിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.