റിയോവില്‍ കൊടിയിറങ്ങി; ഒളിമ്പിക് പതാക ഇനി ടോക്കിയോവിലേക്ക്
മഴയില്‍ നനഞ്ഞ മാറക്കാനയില്‍ കാര്‍ണിവല്‍ അന്തരീക്ഷം സൃഷ്ടിച്ച സമാപന ചടങ്ങോടെ റിയൊ ഒളിമ്പിക്സിനു കൊടിയിറങ്ങി. മൂന്ന്‍ മണിക്കൂറുകള്‍ നീണ്ട ചടങ്ങ് ബ്രസീല്‍ കലയുടെ നിറപ്പകിട്ട് ലോകത്തിന് കാഴ്ചവെച്ചു.