Skip to main content

പത്ത് ആണവ പോര്‍മുനകളുള്ള മിസൈല്‍ ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

പത്ത് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന മിസൈലിന്റെ പുതിയ രൂപം ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഡിഎഫ്-5സി മിസൈലുകള്‍ കഴിഞ്ഞ മാസമാണ് പരീക്ഷിച്ചതെന്ന് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ചൈനയ്ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യു.എസിനെ ലക്ഷ്യം വെക്കാന്‍ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്.

 

എന്‍.എസ്.ജി അംഗത്വം വിടവാങ്ങല്‍ സമ്മാനമല്ലെന്ന് ചൈന

ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍.പി.ടി) ഒപ്പ് വെക്കാത്ത രാഷ്ട്രങ്ങള്‍ക്ക് ആണവ വിതരണ സംഘത്തിലെ (എന്‍.എസ്.ജി) അംഗത്വം നല്‍കാന്‍ ഇത് രാഷ്ട്രങ്ങള്‍ പരസ്പരം നല്‍കുന്ന ‘വിടവാങ്ങല്‍ സമ്മാന’മല്ലെന്ന് ചൈന. ഇന്ത്യയ്ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കാനുള്ള ശ്രമങ്ങളില്‍ നിന്ന്‍ ‘വേറിട്ട്‌ നില്‍ക്കുന്ന’ സമീപനമാണ് ബീജിങ്ങ് സ്വീകരിച്ചതെന്ന യു.എസ് ഭരണകൂടത്തിന്റെ ആരോപണത്തിന് മറുപടിയായാണ്‌ ചൈനയുടെ പ്രസ്താവന.

 

‘ഒരു ചൈന’ നയവും ചര്‍ച്ചയ്ക്ക് വിധേയമെന്ന് ട്രംപ്

ചൈനയെ ചൊടിപ്പിക്കുന്ന പ്രസ്താവനയുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. തായ്‌വാനെ ഔദ്യോഗികമായി അംഗീകരിക്കാത്ത ‘ഒരു ചൈന’ നയം ചര്‍ച്ചയ്ക്ക് വിധേയമാണെന്ന് ട്രംപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. തായ്‌വാനെ രാഷ്ട്രമായി അംഗീകരിക്കുന്ന രാജ്യങ്ങളുമായി ചൈന നയതന്ത്ര ബന്ധം പുലര്‍ത്താറില്ല.

 

ബ്രിക്സ് ഉച്ചകോടിയ്ക്ക് ഗോവയില്‍ അരങ്ങുയര്‍ന്നു

ബ്രിക്സ് കൂട്ടായ്മയുടെ എട്ടാമത് ഉച്ചകോടിയ്ക്ക് ഗോവയില്‍ ശനിയാഴ്ച അരങ്ങുണര്‍ന്നു. ഉച്ചകോടിയ്ക്കെത്തുന്ന നേതാക്കളുമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഞായറാഴ്ചയാണ് ബ്രിക്സ് സമ്മേളനം.

ചൈന ഒബാമയ്ക്ക് നല്‍കിയ വിടവാങ്ങലിലെ സൂചനകള്‍

യഥാര്‍ത്ഥത്തില്‍ ഈ ആചാരനിഷേധം തന്നെയാണ് ഒബാമയ്ക്ക് ചൈന നല്‍കുന്ന വിടവാങ്ങലിന്റെ പ്രത്യേകത. ആചാരങ്ങളുടെ മൂല്യം അറിയുന്നയാള്‍ക്ക് അത് നിഷേധിക്കുമ്പോള്‍ അത് അവഹേളനമായി മാറുന്നു.

മോദി വിയറ്റ്‌നാമില്‍; 50 കോടി ഡോളറിന്റെ പ്രതിരോധ വായ്പ

ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ചൈനയെ എതിര്‍ക്കുന്ന വിയറ്റ്‌നാമിലേക്കുള്ള സന്ദര്‍ശനത്തിന്റെയും പ്രതിരോധ സഹായത്തിന്റെയും രാഷ്ട്രീയ പ്രാധാന്യം വലുതാണ്‌.

Subscribe to Artificial Intelligence