Skip to main content

പത്ത് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന മിസൈലിന്റെ പുതിയ രൂപം ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഡിഎഫ്-5സി മിസൈലുകള്‍ കഴിഞ്ഞ മാസമാണ് പരീക്ഷിച്ചതെന്ന് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ചൈനയ്ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യു.എസിനെ ലക്ഷ്യം വെക്കാന്‍ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്.

 

വ്യാപാരക്കമ്മി, തായ്‌വാന്‍, ദക്ഷിണ ചൈന കടല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ചൈനയെ വിമര്‍ശിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.  

 

അതേസമയം, പരീക്ഷണം ട്രംപിന്‍റെ നിലപാടുകളുമായി ബന്ധമില്ലെന്ന് ചൈനീസ് സൈനിക വിദഗ്ധര്‍ പറയുന്നു. ആണവ മിസൈലുകളുടെ പരീക്ഷണത്തിന് കേന്ദ്ര സൈനിക കമ്മീഷന്റെ അനുമതി ആവശ്യമാണെന്നും ഇതിന് ഒരു വര്‍ഷം വരെ പിടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.