Skip to main content
Lorry Accident

ടിപ്പർ ലോറി അപകടങ്ങൾ സർക്കാർ അശ്രദ്ധ മൂലം

കേരളത്തിൽ ടിപ്പർ ലോറി അപകടങ്ങൾ പുതുമയല്ല .അത്തരം അപകടങ്ങൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഒന്ന്, അമിതവേഗത്തിൽ ഓടുന്ന ടിപ്പറുകൾ. രണ്ട്, വേണ്ടവിധം ടിപ്പറിനുള്ളിൽ സാമഗ്രികൾ അല്ലെങ്കിൽ ചരക്ക് സൂക്ഷിക്കാത്ത രീതി .അമിത വേഗത യോടൊപ്പം തെറിച്ച് വീഴാവുന്ന വിധം സാമഗ്രികളും കയറ്റിയുള്ള ടിപ്പർ സഞ്ചാരം ശരിക്കും നിരത്തിലെ ഭീഷണി തന്നെയാണ്. ട്രിപ്പുകളുടെ എണ്ണം അനുസരിച്ച് ടിപ്പറിന്റെ വരുമാനം നിശ്ചയിക്കപ്പെടുന്നതാണ് അമിതവേഗതയ്ക്ക് പ്രധാന കാരണമാകുന്നത്. കേരളത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും അതുപോലെ ധാരാളം പേർക്ക് ഗുരുതരമായ പരിക്കേറ്റിക്കുകയും അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട് . കേരളത്തിലെ റോഡുകളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നുള്ളതാണ് മുഖ്യമായും ഇത്തരം അപകടങ്ങൾ ഉണ്ടാകാൻ കാരണം.സർക്കാർ സംവിധാനം അതുറപ്പാക്കുന്നതിന് തെല്ലും ശ്രദ്ധയും നൽകുന്നില്ല നിലവിലുള്ള സംവിധാനത്തെ പോലും വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല കൃത്യമായ അവബോധസൃഷ്ടിയും നിയന്ത്രണവും മൂലം മാത്രമേ കേരളത്തിലെ റോഡുകൾ കുരുതിക്കളങ്ങൾ ആവുന്നതിൽ നിന്നും മോചിപ്പിക്കാൻ പറ്റുകയുള്ളൂ.