ബി.ജെ.പി സര്‍ക്കാര്‍ 26-ന് സത്യ പ്രതിജ്ഞ ചെയ്യും
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി 26-ന് വൈകിട്ട് ആറു മണിക്ക് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി 26-ന് വൈകിട്ട് ആറു മണിക്ക് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
എല്‍.കെ അദ്വാനിയാണ് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. തന്റേത് സാധാരണക്കാരന്റെ സര്‍ക്കാര്‍ ആയിരിക്കുമെന്നും ഇത് പ്രതീക്ഷയിലേക്കുള്ള ജനവിധിയാണെന്നും ഒരു നിമിഷം പോലും പാഴാക്കാതെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മോഡി പറഞ്ഞു.
പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങുമായി നരേന്ദ്ര മോഡി നടത്തുന്ന ചര്‍ച്ചയില്‍ മന്ത്രിസഭ സംബന്ധിച്ച തീരുമാനമാകുമെന്നാണ് സൂചന.
ലോകം മുഴുവൻ തനിക്കെതിരെ അവധിയില്ലാത്ത യുദ്ധവുമായി തിരിഞ്ഞപ്പോൾ അവയെ നേരിട്ട് മുന്നേറാൻ ഒരു വ്യക്തി നടത്തിയ പോരാട്ടവും അതിൽ നിന്നാർജ്ജിച്ച കരുത്തുമാണ് മോഡിയെ ഗുജറാത്തിനു പുറത്ത് ദില്ലി പോലും സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്.
ബി.ജെ.പി നേതാവും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിക്ക് അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലേക്കും ശ്രീലങ്കയിലേക്കും ക്ഷണം.
ഇരട്ട അധികാരകേന്ദ്രവുമായി പ്രവര്‍ത്തിച്ച യു.പി.എ സര്‍ക്കാര്‍ ജനങ്ങളുടെ ഇടയില്‍ സൃഷ്ടിച്ച നേതൃത്വരാഹിത്യം കൃത്യമായി തിരിച്ചറിഞ്ഞു എന്നിടത്താണ് മോഡിയുടെ ആദ്യവിജയം. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും നടപ്പിലാക്കാനും പ്രകടിപ്പിച്ച ദൃഡനിശ്ചയം ജനങ്ങളുടെ ഇടയില്‍ നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോഡിയ്ക്ക് സഹായകരമായി.