Skip to main content

ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം പുതുതായി രൂപീകരിച്ച തെലുങ്കാന സംസ്ഥാനത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തെലുങ്കാനയില്‍ മൂന്ന് കോടി വോട്ടര്‍മാരാണ് 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ പങ്കാളികളാകുന്നത്.

മോഡിയില്‍ നിന്ന്‍ പ്രത്യേക ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് അദാനി

മുന്ദ്രയില്‍ 1993 മുതല്‍ ഗ്രൂപ്പ് ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതാണെന്നും ഇവിടെ ആകെ ഏറ്റെടുത്ത ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ മോഡി അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റെടുത്തതില്‍ ഉള്‍പ്പെടുന്നുള്ളൂ എന്നും അദാനി. തുച്ഛമായ വിലയ്ക്കാണ് ഭൂമി ലഭിച്ചതെന്ന ആരോപണവും അദാനി നിഷേധിച്ചു.

വിദ്വേഷ പ്രസംഗം: ഗിരിരാജ് സിംഗിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ഝാര്‍ഖണ്ഡില്‍ ഏപ്രില്‍ 19-ന് നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.

നരേന്ദ്ര മോഡി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മദന്‍ മോഹന്‍ മാളവ്യയുടെ കൊച്ചുമകന്‍ ഗിരിധര്‍ മാളവ്യ, ഗായകന്‍ ഛന്നുലാല്‍ മിശ്ര, തോണിക്കാരനായ വീര്‍ഭദ്ര നിഷാദ്, നെയ്ത്തുകാരനായ ബന്‍കര്‍ അശോക് എന്നിവരാണ് മോഡിയെ പത്രികയില്‍ നിര്‍ദേശിക്കുന്നത്.

വിവാദ പ്രസംഗം: ഗിരിരാജ് സിംഗിനെതിരെ അറസ്റ്റ് വാറണ്ട്

ബീഹാറിലെ നവാഡയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിംഗ് നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.

നാടുവിട്ട് പോകേണ്ടി വന്നാലും മോഡിയെ പ്രധാനമന്ത്രിയാക്കില്ല: ഒമര്‍ അബ്ദുള്ള

മോഡിയെ എതിര്‍ക്കുന്നവര്‍ രാജ്യം വിട്ടു പാക്കിസ്ഥാനിലേക്കു പോകണമെന്നുള്ള ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനക്കുള്ള മറുപടിയായി അനന്ത്‌നാഗിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഒമറിന്റെ പ്രതികരണം ഉണ്ടായത്.

Subscribe to NAVA KERALA