ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ്ഷോയ്ക്ക് ശേഷമാണ് മോഡി പത്രിക സമര്‍പ്പിച്ചത്. മദന്‍ മോഹന്‍ മാളവ്യയുടെ കൊച്ചുമകന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് ഗിരിധര്‍ മാളവ്യ, ഗായകന്‍ ഛന്നുലാല്‍ മിശ്ര, തോണിക്കാരനായ വീര്‍ഭദ്ര നിഷാദ്, നെയ്ത്തുകാരനായ ബന്‍കര്‍ അശോക് എന്നിവരാണ് മോഡിയെ പത്രികയില്‍ നിര്‍ദേശിക്കുന്നത്.
ഹെലികോപ്ടറില്‍ വാരാണസിയില്‍ എത്തിയ നരേന്ദ്ര മോഡി മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അദ്ദേഹം സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, സ്വാമി വിവേകാനന്ദന്‍, ബി. ആര്‍ അംബേദ്കര്‍ എന്നിവരുടെ പ്രതിമകളിലും പുഷ്പാര്‍ച്ചന നടത്തി. അരവിന്ദ് കെജ്രിവാളാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി വാരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കുന്നത്. അവസാന ഘട്ടമായ മെയ് 12-നാണ് വാരണാസിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.