Skip to main content

നരേന്ദ്ര മോദിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി

കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്നും സംസ്ഥാനത്തിന്റെ അഭിപ്രായം പരിഗണിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി

ബി.ജെ.പിയുടെ സംഘടനാ ശക്തിയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുകയുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചനകള്‍.

തന്‍റെ ജീവിതം പാഠപുസ്തകമാക്കേണ്ടെന്ന് മോദിയുടെ ട്വീറ്റ്

പല മഹത്തുക്കളുടെയും സംഭാവനയാണ് ഇന്നത്തെ ഇന്ത്യയെന്നും അത്തരം ആളുകളുടെ ജീവിതമാണ് പുസ്തകമാകേണ്ടതെന്നും അത്തരം പുസ്തകങ്ങള്‍ ആണ് ആളുകള്‍ വായിക്കേണ്ടതെന്നും മോദി അറിയിച്ചു.

മന്ത്രിസഭയുടെ പത്ത് മുന്‍ഗണനകള്‍ പ്രഖ്യാപിച്ച് മോദി

ആദ്യ 100 ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കാന്‍ എല്ലാ മന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മന്ത്രിസഭയുടെ പ്രവര്‍ത്തനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പത്ത് പൊതുവായ മുന്‍ഗണനകളും  മോദി പ്രഖ്യാപിച്ചു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തരുത്: നരേന്ദ്ര മോദി

പതിനാറാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം ജൂണ്‍ നാല് മുതല്‍ പന്ത്രണ്ട് വരെ നടത്താന്‍ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 

Subscribe to NAVA KERALA