Skip to main content

സന്തോഷ്‌ മാധവന്റെ ഹര്‍ജി തള്ളി; വീണ്ടും തടവിലേക്ക്

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് വിചാരണക്കോടതി നല്‍കിയ എട്ടുവര്‍ഷം തടവ് കോടതി ശരിവെച്ചത്.

മിനിമം ബസ് ചാര്‍ജ് ഏഴു രൂപയാക്കാന്‍ ശുപാര്‍ശ

ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ റിട്ട. ജസ്റ്റിസ് സി.രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.  

ടോഗോയില്‍ തടവിലായിരുന്ന മലയാളി നാവികന്‍ സുനില്‍ മോചിതനായി

മുംബൈ നിവാസിയായ സുനിലിന്റെ 11 മാസം പ്രായമുള്ള മകന്‍ വിവാന്‍ ഡിസംബര്‍ ആദ്യം അസുഖബാധിതനായി മരിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാതെ സുനില്‍ എത്തുന്നതിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണം പിടിച്ചു

വയനാട് സ്വദേശി അബ്ദുല്‍ കരീം രണ്ടായി മുറിച്ച് ഷൂസില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കിലോ സ്വര്‍ണമാണ് വ്യാഴാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയത്.

ശസ്ത്രക്രിയയെ തുടര്‍ന്ന് മരണം: ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും തടവ്‌

പുനലൂരില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോടതി തടവുശിക്ഷ വിധിച്ചു.

കവി എം.എന്‍ പാലൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

മുതിര്‍ന്ന കവി എം.എന്‍ പാലൂരിന് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം.

അബ്ബാസ് സേട്ടിന്റെ മരണം പുനരന്വേഷിക്കണമെന്ന് കോടതി

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ, മനുഷ്യക്കടത്ത് കേസിൽ ചോദ്യം ചെയ്യാനിരിക്കെ മരിച്ച പ്രൈവറ്റ്‌ സെക്രട്ടറി അബ്ബാസ്‌ സേട്ടിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്.

സംസ്ഥാനത്ത് ധനവകുപ്പ് പരാജയമെന്ന് മന്ത്രി ആര്യാടന്‍

സംസ്ഥാനത്തെ ധനക്കമ്മി കുറയ്ക്കുന്നതില്‍ ധനവകുപ്പ് പരാജയപ്പെട്ടതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. ചെലവുകള്‍ നിയന്ത്രിക്കാന്‍ ധനവകുപ്പ് തയാറാകണമെന്നും ബജറ്റിനുള്ളില്‍ നിന്നു കൊണ്ടുള്ള ധനകാര്യ മാനേജ്മെന്റ് വേണമെന്നും ആര്യാടന്‍ പറഞ്ഞു.

സൂര്യനെല്ലി: കുര്യനെതിരായ ‘ക്രൈം’ നന്ദകുമാറിന്റെ ഹർജി തള്ളി

സൂര്യനെല്ലി പീഡന കേസിൽ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യനെതിരെ ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ചു

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷയ്ക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ.