Skip to main content
തിരുവനന്തപുരം

ഡീസല്‍ വിലയിലും പ്രവര്‍ത്തനചെലവിലുമുള്ള വര്‍ധന പരിഗണിച്ച് സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മിനിമം ചാര്‍ജ് ഏഴു രൂപയാക്കാനാണ് നിരക്ക് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് സി.രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.  

 

കിലോമീറ്ററിന് അഞ്ചു പൈസ വീതം വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ബസ് ഉടമകള്‍ , തൊഴിലാളികള്‍ , പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

 

മിനിമം ചാര്‍ജ് എട്ട് രൂപയാക്കണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നടത്താനിരുന്ന സമരം ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദിന്റെ ഉറപ്പിനെ തുടര്‍ന്ന്‍ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന് മാറ്റിവച്ചിട്ടുണ്ട്.

 

2012 നവംബര് 10 നാണ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് മിനിമം ചാര്‍ജ് അഞ്ചില്‍ നിന്നും ആറ് രൂപയാക്കി. ഓര്‍ഡിനറി ബസുകള്‍ക്ക് കിലോമീറ്ററിന് 55 ല്‍ നിന്ന് 58 പൈസയാക്കിയും വര്‍ധിപ്പിച്ചിരുന്നു. പുതിയ ശുപാര്‍ശ പ്രകാരം കിലോമീറ്ററിന് 63 പൈസയായിരിക്കും നിരക്ക്.

 

ഫാസ്റ്റ് പാസഞ്ചര് ബസ്സുകളില് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയും സൂപ്പര് ഫാസ്റ്റിന് 12 രൂപയാക്കിയും ഒപ്പം വര്‍ധന കൊണ്ടുവന്നിരുന്നു . എക്സ്പ്രസ് ബസ്സുകള്ക്ക് 17-ഉം സൂപ്പര് ഡീലക്സിന് 25-ഉം വോള്‍വോയ്ക്ക് 35 രൂപയും ആണ് നിലവിലെ മിനിമം ചാര്‍ജ്.