Skip to main content
കൊച്ചി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രണ്ടായി മുറിച്ച് ഷൂസില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കിലോ സ്വര്‍ണമാണ് വ്യാഴാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയത്. വയനാട് സ്വദേശി അബ്ദുല്‍ കരീമാണ് കസ്റ്റംസിന്റെ പിടിയില്‍ അകപ്പെട്ടത്.

 

പുലര്‍ച്ചെ രണ്ടരയോടെ നെടുമ്പാശ്ശേരിയില്‍ എത്തിയ ദുബായിയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അബ്ദുല്‍ കരീം. പത്ത് ദിവസം മുന്‍പ് മാത്രം ദുബായിയിലേക്ക് പോയ ഇയാള്‍ സ്വര്‍ണക്കടത്തിലെ കാരിയര്‍ ആണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

 

കേരളത്തിലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.