Skip to main content

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ അന്തരിച്ചു

തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവനും തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനുമായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ (91) അന്തരിച്ചു.

സി.പി.ഐ.എമ്മിലേക്കുള്ള ഗൗരിയമ്മയുടെ മടക്കയാത്ര വൈകാതെ

സി.പി.ഐ.എമ്മിലേക്കുള്ള കെ.ആര്‍.ഗൗരിയമ്മയുടെ മടക്കയാത്രയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.

ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ അന്തരിച്ചു

കേരള സര്‍ക്കാര്‍ 2009-ലെ രാജാരവിവര്‍മ്മ പുരസ്‌കാരം നല്‍കി ആദരിച്ച അദ്ദേഹം കേരള ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷനും കേരളത്തിലെ ആദ്യ സ്വകാര്യ ആര്‍ട് ഗാലറിയായ ചിത്രകൂടത്തിന്റെ സ്ഥാപകനുമായിരുന്നു.

‘ആത്മീയ സ്ഥാപനങ്ങള്‍ക്ക് ക്രമവിരുദ്ധമായി നികുതി ഇളവ് നല്‍കി’

മാതാ അമൃതാനന്ദമയി മഠം, ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം, ഗുരുവായൂര്‍ ദേവസ്വം അടക്കമുള്ള സ്ഥാപനങ്ങളുടെ ആദായ നികുതി ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി സി.എ.ജി കണ്ടെത്തി.

സ്വവർഗ്ഗരതി - വേണ്ടത് പുത്തൻ യുഗത്തിനാവശ്യമായ സമഗ്ര സ്വകാര്യതാ നിയമനിർമ്മാണം

സാംസ്‌കാരികമായി അപഭ്രംശങ്ങൾ ഉണ്ടാകാതെ എങ്ങനെ നിയമത്തിനകത്തു നിന്നുകൊണ്ട് സ്വവർഗ്ഗരതിക്കാരുടെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാമെന്നുള്ളതാണ് സമൂഹം ചിന്തിക്കേണ്ടത്.

കൊച്ചി-മുസ്സിരിസ് ബിനാലെയുടെ രണ്ടാം പതിപ്പ് 12-12-14 ന്

മട്ടാഞ്ചേരി പെപ്പര്‍ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് ബിനാലെ 2014-ന്റെ തിയ്യതി പ്രഖ്യാപിച്ചത്.

ഡാറ്റാ സെന്റര്‍: സി.ബി.ഐ അന്വേഷണത്തിനെതിരെയുള്ള ഹര്‍ജി തള്ളി

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് വ്യവഹാര ദല്ലാള്‍ ടി.ജെ. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

ശ്രീശാന്ത്‌ വിവാഹിതനായി

ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ വിവാഹിതനായി. ജയ്‌പൂര്‍ രാജകുടുംബാംഗം ഭുവനേശ്വരി കുമാരിയാണ്‌ വധു. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

കൊച്ചി മെഡിക്കല്‍ കോളേജ് സർക്കാർ ഏറ്റെടുക്കും

സഹകരണ മേഖലയിലുള്ള സ്വാശ്രയ സ്ഥാപന്മായ കൊച്ചി മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.