Skip to main content
തിരുവനന്തപുരം

salim raj മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രേഖകളിൽ കൃത്രിമം നടത്തുകയും ഇടപാടിൽ നേരിട്ട് പങ്കാളികളാവുകയും ചെയ്ത അഡിഷണൽ തഹസിൽദാർ കൃഷ്ണകുമാരി, വില്ലേജാഫീസർ ഷിബു കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. എറണാകുളം കളക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ജയശ്രീ, ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ ബഷീർ, തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥൻ എം.പ്രസന്നകുമാർ എന്നിവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാനും തീരുമാനിച്ചു.

 

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു കോടതിയില്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭൂമിയുടെ രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇതില്‍ പങ്കാളിയായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കണമെന്നുമായിരുന്നു സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്.

 

എറണാകുളം കളമശേരി പത്തടിപ്പാലത്തെ സ്വകാര്യവ്യക്തികളുടെ ഭൂമി രേഖ തിരുത്തി കയ്യടക്കി എന്നതാണ് സലിം രാജിനും ബന്ധുക്കള്‍ക്കുമമെതിരെയുള്ള പരാതി.