ഗുരുവായൂര്‍
ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. ജയ്പൂര്‍ രാജകുടുംബാംഗം ഭുവനേശ്വരി കുമാരിയാണ് വധു. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
ആറുവര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തേക്കാണ് ഇരുവരും പോയത്.
ഇന്ന് വൈകിട്ട് കൊച്ചിയിലും ശനിയാഴ്ച കോതമംഗലത്തും വിവാഹ സത്കാര ചടങ്ങുകള്‍ നടക്കും.
