Skip to main content

ടി.പി കേസില്‍ കൂറുമാറിയവര്‍ക്കെതിരെ കേസെടുക്കും

കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് 16 പേര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. ഇതില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ആറുപേരും ഉള്‍പ്പെടും.

ടി.സി മാത്യു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജര്‍

T C Mathewകേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) അധ്യക്ഷനും ദേശീയ ക്രിക്കറ്റ്‌ അക്കാദമി ചെയര്‍മാനുമായ ടി.സി മാത്യുവിനെ ന്യൂസിലന്‍ഡ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി നിയമിച്ചു.

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി

ആഭ്യന്തര വകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്യുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും.

ചെന്നിത്തലയുടെ സത്യപ്രതിജ്ഞ നാളെ, വകുപ്പ് പിന്നീടെന്ന് മുഖ്യമന്ത്രി

രമേശിന്റെ വകുപ്പ് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തീരുമാനിക്കുമെന്നും ഈ മന്ത്രിസഭയിൽ നിന്ന് ആരും പുറത്ത് പോകുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മന്ത്രിസ്ഥാനം: നിര്‍ദ്ദേശം ഹൈക്കമാന്‍ഡിന്റേതെന്ന് ചെന്നിത്തല

സംസ്ഥാന മന്ത്രിസഭയില്‍ താന്‍ ചേരണമെന്നത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശമാണെന്നും തന്റെ വകുപ്പ് ഏതെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല.

ആഭ്യന്തര വകുപ്പിലെ നേട്ടങ്ങളുടെ പട്ടിക നിരത്തി തിരുവഞ്ചൂര്‍

ആഭ്യന്തരവകുപ്പിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതേണ്ട കാലമാണ് തന്റെ ഭരണകാലമെന്ന് വിടവാങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

പുന:സംഘടന: അതൃപ്തി അറിയിച്ച് പിള്ള; സ്വാഗതം ചെയ്ത് പ്രമുഖ ഘടകകക്ഷികള്‍

ഗണേഷിനെ വൈകാതെ മന്ത്രിസഭയില്‍ എടുക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി തങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക്

രമേശ് ചെന്നിത്തല പുതുവത്സര ദിനത്തില്‍ മന്ത്രിയായി സ്ഥാനമേല്‍ക്കും. നിലവില്‍ വഹിക്കുന്ന കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തും തല്‍ക്കാലത്തേക്ക് തുടരുന്ന അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് ലഭിച്ചേക്കുമെന്നാണ് സൂചന.

 

ദുരന്ത നാടകത്തില്‍ ജനായത്തം

മുഖ്യമന്ത്രിയും പ്രതിപക്ഷവും ചേര്‍ന്ന് ജനായത്തത്തെ വീഴ്ത്തിയത് കാണാന്‍ കഴിയുന്നവര്‍ കണ്ടുകഴിഞ്ഞതിനാല്‍ ജനായത്തം വിജയിക്കുമോ പരാജയപ്പെടുമോ എന്ന സസ്പെന്‍സ് അവരുടെ മുന്നില്‍ ഇപ്പോഴും അവസാനിക്കുന്നുണ്ട്. ഈ രാഷ്ട്രീയ നാടകത്തില്‍ ഒരങ്കം ഇനിയും അവശേഷിക്കുന്നതും ആ അവസാന അങ്കം നിര്‍ണ്ണായകമാകുന്നതും അതുകൊണ്ടാണ്.

വിതുര പെണ്‍വാണിഭക്കേസ്: പ്രതിയെ വെറുതെ വിട്ട് ആദ്യവിധി

വിതുര പെണ്‍വാണിഭ കേസിലെ ആദ്യവിധിയില്‍ പ്രതിയായ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ കോട്ടയത്തെ പ്രത്യേക കോടതി വെറുതെവിട്ടു.