Skip to main content

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെയുള്ള സമരം എല്‍.ഡി.എഫ് പിന്‍വലിച്ചു

സോളാര്‍ വിഷയം എങ്ങനെയാണു മുന്നോട്ടു പോകുന്നതെന്നു നോക്കിയ ശേഷമാകും ഇനി സമരങ്ങളെന്നും പ്രത്യക്ഷ സമരങ്ങളാണു നിര്‍ത്തിവയ്‌ക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍

മോഡി അധികാരത്തില്‍ വന്നതുകൊണ്ട് രാജ്യം മുടിയില്ല – വെള്ളാപ്പള്ളി

നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് കൊണ്ട് രാജ്യം മുടിഞ്ഞുപോകുമെന്ന് കരുതാനാകില്ലെന്ന് വെള്ളാപ്പിള്ളി നടേശന്‍. ബി.ജെ.പിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖം നല്കാനാവില്ലെന്നും വെള്ളാപ്പള്ളി.

ആം ആദ്മി പാര്‍ട്ടി കേരളത്തിലും മത്സരിക്കും – പ്രശാന്ത് ഭൂഷണ്‍

സമാന മനസ്കരായ പ്രാദേശിക പാര്‍ട്ടികള്‍ എ.എ.പിയില്‍ ലയിക്കുന്നതോ അവരുമായി സഖ്യമുണ്ടാക്കുന്നതോ ആയ കാര്യങ്ങളില്‍ പാര്‍ട്ടിയ്ക്ക് അടഞ്ഞ സമീപനമില്ലെന്ന് ഭൂഷണ്‍.

ലത്തീന്‍ കത്തോലിക്ക സഭയ്ക്ക് പാലക്കാട് പുതിയ രൂപത

പാലക്കാട് സുല്‍ത്താന്‍പേട്ട് ആസ്ഥാനമായ പുതിയ രൂപതയുടെ പ്രഥമ മെത്രാനായി ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമിയെ നിയമിച്ചു. കേരളത്തിലെ 31-ാമത് കത്തോലിക്ക രൂപതയാണിത്.

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് റോസമ്മ പുന്നൂസ് അന്തരിച്ചു

കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗവും ആദ്യ പ്രോടേം സ്പീക്കറുമായിരുന്നു.

ആറന്മുള വിമാനത്താവളം: ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി

നിയമവിരുദ്ധമായി വയലും തണ്ണീർത്തടങ്ങളും നികത്തി നിർമാണം നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് മറച്ചുവെച്ച് നല്‍കിയ അനുകൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചത് എന്നാണ് പുറത്തുവന്ന രേഖകള്‍ കാണിക്കുന്നത്.

എം എസ് വല്യത്താന് കേരള ശാസ്ത്ര പുരസ്കാരം തിങ്കളാഴ്ച സമ്മാനിക്കും

ലോകത്തെവിടെയും പ്രവർത്തിക്കുന്ന മികച്ച മലയാളി ശാസ്ത്രജ്ഞന് സംസ്ഥാന സർക്കാർ എല്ലാ വർഷവും നൽകി വരുന്നതാണ് കേരള ശാസ്ത്ര പുരസ്കാരം.

സിബി മാത്യൂസും ചൈനീസ് മോഡല്‍ വെടിവെയ്പും

സമൂഹത്തിലെ അവസ്ഥയുടെ പ്രതിഫലനമാണ് അഴിമതി. നേതൃത്വസ്വഭാവമുള്ളവര്‍ അതിനെ സാമൂഹികമായാണ് കാണേണ്ടത്. രാഷ്ട്രീയക്കാരുടെ മേല്‍ മാത്രം അതിന്റെ കുറ്റം ചുമത്തുന്നത് ശരാശരി ജനങ്ങളെ ഉത്തരവാദിത്തമില്ലായ്മയിലേക്കും ഭീരുത്വത്തിന്റെ ഫലമായുണ്ടാകുന്ന അക്രമങ്ങളിലേക്കും നയിക്കും. 

രുചിയാണ് യേശുദേവന്‍

സ്വയം സ്നേഹിക്കുന്നവനു മാത്രമേ തന്നെപ്പോലെ അയല്‍ക്കാരനെയും സ്നേഹിക്കുവാന്‍ കഴിയുകയുള്ളൂ. ആ അനുഭവത്തിന്‍റെ മനുഷ്യരൂപമാണ്‌ തിരുപ്പിറവി. ആ ഉണ്ണി ഏവരിലുമുണ്ട്. അതിനെ രുചിക്കലാവട്ടെ ഈ ക്രിസ്തുമസ്.

എം ജി സര്‍വകലാശാല വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്.

യോഗ്യതാ രേഖകളില്‍ തിരുമറി കാട്ടിയെന്ന് സര്‍ക്കാര്‍തല അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന്‍ എം.ജി. സര്‍വകലാശാല വി. സി. ഡോ. എ.വി. ജോര്‍ജ്ജിന് ചാന്‍സലര്‍ കൂടിയായ സംസ്ഥാന ഗവര്‍ണര്‍ നിഖില്‍ കുമാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.