Skip to main content

ടി.പി വധക്കേസ്: പ്രത്യേക കോടതിയ്ക്ക് സമയം നീട്ടി നല്‍കി

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിക്ക് ജനുവരി 31 വരെ ഹൈക്കോടതി സമയം നീട്ടി നല്‍കി.

ത്രിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി കേരളത്തില്‍ എത്തി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തുന്ന മന്‍മോഹന്‍ സിങ്ങ് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

സലിംരാജ് ഭൂമി തട്ടിപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസുകളില്‍ മന്ത്രിമാരോ ഭരണപക്ഷത്തെ നേതാക്കളോ തന്നെ ഉള്‍പ്പെട്ടിരിക്കാമെന്ന് കോടതി.

തെറ്റയിലിനെതിരെയുള്ള പീഡനക്കേസ് സുപ്രീം കോടതിയും തള്ളി

പീഡനമല്ല, കെണിയാണ്‌ നടന്നിരിക്കുന്നതെന്നും യുവതി ഏതു ലോകത്താണ് ജീവിക്കുന്നതെന്നും കോടതി.

സോളാര്‍ തട്ടിപ്പ്: സരിത റിമാന്‍ഡില്‍ തുടരും

മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ ഇനി രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സരിതയ്ക്ക് തടവില്‍ നിന്ന്‍ പുറത്തിറങ്ങാം.

പാചകവാതക വില: വര്‍ധനയ്ക്ക് രണ്ട് മാസത്തെ ആശ്വാസം

കേരളത്തില്‍ നികുതിയിലുള്ള അധികവരുമാനം സംസ്ഥാന സര്‍ക്കാര്‍ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതോടെ സബ്സിഡി സിലിണ്ടറുകളില്‍ നാമമാത്രമായ വര്‍ധനയെ ഉണ്ടാകൂ.

ഷുക്കൂര്‍ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറി

മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.ഐ.എം നേതാക്കളായ ടി.വി. രാജേഷ്, പി. ജയരാജന്‍ എന്നിവര്‍ക്കെതിരെ കുറ്റം ചാര്‍ത്തിയിരുന്നു.

മാധ്യമ വെളിപ്പെടുത്തലും ഭരണസ്തംഭനവും തനിയാവര്‍ത്തനമാകുമ്പോള്‍

കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം  ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. അതേസമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു.

ആറന്മുള: കെ.ജി.എസ് ഗ്രൂപ്പ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരത്തിലും ഗോപുരത്തിലും മാറ്റം വരുത്തണമെന്ന കമ്പനിയുടെനിര്‍ദ്ദേശമാണ് സ്വമേധയാ എടുത്ത കേസില്‍ കോടതി പരിഗണിക്കുന്നത്.