Skip to main content

കെ.പി. ഉദയഭാനു അന്തരിച്ചു.

മലയാളസിനിമയുടെ ആദ്യകാല ഗായകനും സംഗീതസംവിധായകനുമായിരുന്ന കെ.പി.ഉദയഭാനു അന്തരിച്ചു.  അദ്ദേഹത്തിന് 77 വയസ്സായിരുന്നു. സംസ്കാരം  ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തി.

കൊയിലാണ്ടി: സി.പി.ഐ.എമ്മില്‍ വിമത നീക്കം; നഗരസഭാ അധ്യക്ഷ രാജിവെച്ചു

മുന്‍ ഏരിയാ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടി കൊയിലാണ്ടിയില്‍ സി.പി.ഐ.എമ്മില്‍ പ്രതിസന്ധിയ്ക്ക് ഇടയാക്കുന്നു.

രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തികശാസ്ത്ര പരിഹാരം തേടാൻ ശ്രമിച്ച പ്രധാനമന്ത്രി

രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തിക പരിഹാരം പരീക്ഷിച്ചു നോക്കിയ പ്രധാനമന്ത്രി എന്നാവും അദ്ദേഹത്തെ ചരിത്രം ഒറ്റവാചകത്തില്‍ വിലയിരുത്തുക. എന്നാല്‍, മൻമോഹൻ സിങ്ങിന്റെ കാർമികത്വത്തിൽ നിയന്ത്രണമില്ലാതെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രത്യക്ഷത്തിൽ മാറ്റങ്ങള്‍ സൃഷ്ടിച്ചത് ഇന്ത്യയുടെ സാംസ്കാരിക സമവാക്യങ്ങളിലാണ്.

കൊച്ചി എല്‍.എന്‍.ജി ടെര്‍മിനല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 4,600 കോടി മുതല്‍മുടക്കില്‍ സ്ഥാപിച്ച ടെര്‍മിനലില്‍ 50 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം സംഭരിക്കാന്‍ കഴിയും.

വി.എം സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ടി.എന്‍ പ്രതാപന്‍

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള സമ്മര്‍ദ്ദ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു.

ഡെയ്സി ജേക്കബ് കേരള കോണ്‍ഗ്രസ് (ജെ) ഉപാധ്യക്ഷ

ഡെയ്സി ജേക്കബിനു വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം കോട്ടയത്ത് നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ വന്‍ ബഹളത്തിനിടയാക്കി.

പശ്ചിമഘട്ടസംരക്ഷണത്തിന് പുതിയ റിപ്പോര്‍ട്ട് വേണമെന്ന് പിണറായി

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ റിപ്പോര്‍ട്ടിന്മേലും ഗാഡ്ഗിൽ റിപ്പോര്‍ട്ടിന്മേലും കടിച്ചു തൂങ്ങുന്നത് ജനങ്ങളെ മറന്നുള്ള നിലപാടാണെന്ന് പിണറായി വിജയന്‍.

വിഴിഞ്ഞം തുറമുഖത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പരിസ്ഥിതി, തീരദേശ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട അന്തിമ അനുമതികള്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിനുള്ള ആശങ്കകള്‍ പരിഗണിക്കുമെന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.