Skip to main content
അങ്കമാലി

അങ്കമാലി: എന്‍.എച്ച്. 47-ല്‍ അങ്കമാലിക്കടുത്ത് കരയാംപറമ്പില്‍വച്ച് പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറിയുടെ വാല്‍വില്‍ നിന്നുമുള്ള ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന്‍ ദേശീയ പാതയിലെ ഗതാഗതം മൂന്നു മണിക്കൂര്‍ നേരത്തേക്ക് പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.
ലോറിക്ക് പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രക്കാരാണ് വാതകം ചോരുന്ന വിവരം അറിയിച്ചത്. ഉടന്‍ തന്നെ ലോറി നിര്‍ത്തിയിടുകയും അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ചെയ്തു. ചോര്‍ച്ച അടച്ച ശേഷം ടാങ്കര്‍ കൊച്ചിയിലെ ബി.പി.സി.എല്‍ റിഫൈനറിയിലേക്ക് കൊണ്ടുപോയി.