Skip to main content

ദേശീയ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ്: കേരളത്തിന് രണ്ടാം സ്ഥാനം

ഊര്‍ജ്ജ സംരക്ഷണ നിയമം നടപ്പിലാക്കുന്ന സംസ്ഥാന ഏജന്‍സികള്‍ക്കുള്ള വിഭാഗത്തിലാണ് കേരളത്തിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന് ബഹുമതി.

താമരശ്ശേരി മെത്രാന്റെ പ്രസംഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന സമരത്തില്‍ താമരശ്ശേരി മെത്രാന്‍ റെമജിയോസ് ഇഞ്ചനാനിയല്‍ നടത്തിയ പ്രസംഗം സമുദായ സ്പര്‍ധ വളര്‍ത്തുന്നതാണെന്നും മെത്രാനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

ഭക്ഷണം കഴിക്കുന്നത് വിനോദമല്ല

സന്തോഷത്തോടെ കഴിക്കേണ്ട ഭക്ഷണം സന്തോഷത്തിനായി കഴിച്ചാൽ കൂടുതൽ സന്തോഷത്തിന് കൂടുതൽ കഴിച്ചുപോകുന്നത് സ്വാഭാവികം. ഇന്നിപ്പോൾ വിനോദത്തിനായുള്ള ഉപാധിയായി ഭക്ഷണം മാറിയപ്പോള്‍, ഒരു തലത്തിൽ ഭക്ഷണവിപണി അമിതലാഭം കൊയ്യുകയും മറുതലയ്ക്കൽ ആരോഗ്യവിപണി വൻകൊയ്ത്തു നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

സൂര്യനെല്ലി: കുര്യനെതിരെയുള്ള ഹര്‍ജിയില്‍ നിന്ന്‍ ഡിവിഷന്‍ ബഞ്ച് പിന്മാറി

കേസിലെ പ്രതികളുടെ അപ്പീല്‍ തങ്ങള്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബഞ്ചിന്റെ തീരുമാനം.

ബി.ജെ.പി നേതാവിനെ വധിച്ച കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് അറസ്റ്റില്‍

പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വിനോദ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗം പി. സന്തോഷ്‌ കുമാര്‍ അറസ്റ്റില്‍.

കെ.കെ ലതികയുടെ ജയില്‍ സന്ദര്‍ശനം അന്വേഷിക്കുന്നു

ടി.പി വധക്കേസ് പ്രതികളുടെ ഫേസ്ബുക്ക് ഉപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്ന ദിവസം കെ.കെ ലതിക എം.എല്‍.എ കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ചത് അന്വേഷിക്കുമെന്ന് ജയില്‍ എ.ഡി.ജി.പി ടി.പി സെന്‍കുമാര്‍.

ആറന്മുള വിമാനത്താവളം: ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു

പദ്ധതി ആറന്മുള ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കുമെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

ചട്ടങ്ങളില്‍ ഭേദഗതി: ഈ മാസം 28 ന് പട്ടയ വിതരണമെന്ന് മുഖ്യമന്ത്രി

ഇടുക്കി ജില്ലയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് ഡിസംബര്‍ 28 ന് പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി പട്ടയചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ തട്ടിപ്പ്: എല്‍.ഡി.എഫ് ക്ലിഫ് ഹൗസ് ഉപരോധം തുടങ്ങി

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ക്ലിഫ് ഹൗസിന് മുന്നില്‍ ഉപരോധ സമരം തുടങ്ങി.

കേജ്രിവാളിന്റെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നു

മെച്ചപ്പെട്ട ഭരണം എന്ന വാഗ്ദാനമല്ലാതെ രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ എ.എ.പി നിലപാട് എന്താണെന്ന് വ്യക്തമല്ല. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക വഴി ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിക്കാനുള്ള അവസരമാണ് എ.എ.പിയുടെ മുന്നിലുള്ളത്. പാര്‍ട്ടിയുടെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നതേ ഉള്ളൂ.