ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പദ്ധതി ആറന്മുള ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കുമെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന്റെ വരവോടെ ആറന്മുള്ള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റേയും കൊടിമരത്തിന്റേയും ഘടനയില്‍ മാറ്റം വരുമെന്നാണ് ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊടിമരത്തിന്റെ ഉയരം കുറക്കണമെന്നും ക്ഷേത്രത്തിന്റെ ഗോപുരവാതിലിന്റെ ഘടനയില്‍ മാറ്റം വരുത്തണമെന്നുമാണ് ഓംബുഡ്‌സ്മാന്‍ പറയുന്നു. ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറിയാണ് പദ്ധതി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. ഹൈക്കോടതി അഭിഭാഷകന്‍ എസ്. സുഭാഷ് ചന്ദിന്‍റെ നേതൃത്വത്തിലാണ് കമ്മീഷന്‍.