ഭവനരഹിതര്‍: സംസ്ഥാനങ്ങളുടെ യോഗം വിളിക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി
ഭവനരഹിതര്‍ക്ക് രാത്രി തങ്ങാനുള്ള അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുടെ യോഗം പത്ത് ദിവസത്തിനകം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.