Skip to main content

Artificial intelligence 

ലോധ സമിതി ശുപാര്‍ശകള്‍ ആറുമാസത്തിനകം നടപ്പിലാക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി

70 വയസ്സിന് മുകളിലുള്ളവരും മന്ത്രിമാരും ബി.സി.സി.ഐ ഭാരവാഹികളാകുന്നത് തടയുന്നതും ഒരു സംസ്ഥാനത്തിന് ഒരു വോട്ടായി പരിമിതപ്പെടുത്തുന്നതുമാണ് ശുപാര്‍ശയില്‍ പ്രധാനം. 

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ സുപ്രീം കോടതി പുന:സ്ഥാപിച്ചു

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട കേന്ദ്ര നടപടി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ബുധനാഴ്ച തള്ളി. കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായ വിധി കോണ്‍ഗ്രസ് നേതാവ് നബം തുകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി.  

സഭാകോടതികള്‍ നല്‍കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി

ക്രൈസ്തവ സഭാകോടതികള്‍ നല്‍കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ വിവാഹമോചനം നേടി പുനര്‍വിവാഹിതരാകുന്നത് നിയമവിരുദ്ധമായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍, ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരടങ്ങിയ ബഞ്ചാണ് കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ വിധി പ്രഖ്യാപിച്ചത്. ബംഗലൂരു സ്വദേശിയായ അഭിഭാഷകന്‍ ക്ലാരന്‍സ് പയസ് നല്‍കിയ ഹര്‍ജിയിലാണ് വിധി.

 

ഐസ്ക്രീം കേസില്‍ വി.എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഐ.ടി നിയമത്തിലെ 66-എ വകുപ്പ് ഭരണഘടനാപരമല്ലെന്ന് സുപ്രീം കോടതി

ഇന്റര്‍നെറ്റില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് എതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസിന് വ്യക്തികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പ് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി.

തീസ്റ്റ സെതല്‍വാദിന്റെ കേസ് സുപ്രീം കോടതി വിസ്തൃത ബെഞ്ചിന് വിട്ടു

പരിഗനയിലുള്ള കേസ് സ്വാതന്ത്ര്യം സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ഉയര്‍ത്തുന്നതായി ഹര്‍ജി വിസ്തൃത ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതിന് കാരണമായി സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച്.

Subscribe to Open AI