Skip to main content

Artificial intelligence 

ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സംശയമുണ്ടെന്ന് കേജ്രിവാള്‍; നിഷേധിച്ച് സര്‍ക്കാര്‍

തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ജഡ്ജിമാര്‍ ആശങ്കപ്പെടുന്നത് യദൃച്ഛയാ കേട്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഡല്‍ഹി ഹൈക്കോടതിയുടെ അമ്പതാം വാര്‍ഷിക ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍, കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്‌ എന്നിവരടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കേജ്രിവാള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

 

നീതിന്യായ വ്യവസ്ഥയെ ഇല്ലാതാക്കാനാണോ കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ്‌

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍.

ഹിന്ദുത്വ നിര്‍വ്വചനം പുന:പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഹിന്ദുത്വം അഥവാ ഹിന്ദുമതം ഒരു ‘ജീവിതരീതി’യാണെന്നും ‘സങ്കുചിത ഹിന്ദുമത മൗലികവാദ ഭ്രാന്തു’മായി അതിന് ബന്ധമില്ലെന്നുമുള്ള 1995-ലെ സുപ്രീം കോടതി വിധി നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഏഴംഗ ബഞ്ച്. ചൊവ്വാഴ്ച വിധിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ 1995 വിധിയുടെ ‘നാശകാരിയായ അനന്തരഫലങ്ങള്‍’ പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി.

 

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ട്രസ്റ്റ്

മുംബൈയിലെ ഹാജി അലി ദര്‍ഗയുടെ അകത്തളത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ദര്‍ഗ ട്രസ്റ്റ് തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നാലാഴ്ച സമയം അനുവദിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു.

 

ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്‌ ഇതനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ദര്‍ഗയില്‍ തുല്യ പ്രവേശനം അനുവദിക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ ട്രസ്റ്റ് നല്‍കിയ അപ്പീലും ഇതോടെ കോടതി തള്ളി.

 

കോടതികളിലെ മാദ്ധ്യമവിലക്ക്: പരിഹാരത്തിന് നാലാഴ്ച സമയം വേണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നുവെന്നും ഇതിന് നാലാഴ്ചയെങ്കിലും സമയം വേണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയില്‍.

ബി.സി.സി.ഐ കരാറുകള്‍ സ്വതന്ത്ര ആഡിറ്ററുടെ മേല്‍നോട്ടത്തില്‍

ബി.സി.സി.ഐ കരാറുകള്‍ നല്‍കുന്നത് പരിശോധിക്കുന്നതിനായി ലോധ സമിതി സ്വതന്ത്ര ആഡിറ്ററെ നിയമിക്കുമെന്ന്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. 2017 മുതല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ കരാര്‍ നല്‍കാനിരിക്കേയാണ് ഈ ഉത്തരവ്.

Subscribe to Open AI