Skip to main content

Artificial intelligence 

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഉച്ചഭക്ഷണ പദ്ധതിയിലെ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജമ്മു കശ്മീര്‍, മേഘാലയ, അസ്സം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ രാജ്യത്ത് എല്ലായിടത്തും ഇത് ബാധകമായിരിക്കും. ഫെബ്രുവരി 28-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

പദ്ധതിയില്‍ ജോലി ചെയ്യുന്ന പാചകക്കാര്‍ക്കും ആധാര്‍ നിര്‍ബന്ധമായിരിക്കും. ആധാര്‍ നമ്പര്‍ എടുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്.

 

ദേശീയഗാനം സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ദേശീയഗാനത്തിന്റെ ആലാപനം‌ സര്‍ക്കാര്‍ ഓഫീസുകളിലും കോടതികളിലും നിയമസഭകളിലും നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി, എസ്.എം മല്ലികാര്‍ജ്ജുന ഗൗഡ എന്നിവരുടെ ഉത്തരവ്.

 

അതേസമയം, പ്രവൃത്തി ദിവസങ്ങളില്‍ സ്കൂളുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

 

ദേശീയഗാനം സിനിമയുടെ ഭാഗമാണെങ്കില്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ചലച്ചിത്രം, വാര്‍ത്താചിത്രം, ഡോകുമെന്ററി എന്നിവയില്‍ തിരക്കഥയുടെ ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരുടെ ബഞ്ചാണ് ഇത് വിശദമാക്കിയത്.

 

ഹൈക്കോടതി ജഡ്ജിയ്ക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

അഭൂതപൂര്‍വ്വമായ നടപടിയില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ നേരില്‍ ഹാജരായി ബോധിപ്പിക്കാനും നിയമപരവും ഭരണപരവുമായ ചുമതലകളില്‍ നിന്ന്‍ വിട്ടുനില്‍ക്കാനും ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സുപ്രീം കോടതി ബെഞ്ച്‌ അദ്ദേഹത്തോട് ഉത്തരവിട്ടിട്ടുണ്ട്.

 

ദേശീയ പാതയോരത്തെ മദ്യശാലകൾ: ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

പാതയോരത്തെ മദ്യശാലകൾ ലൈസന്‍സ് കാലാവധി തീരുന്ന മുറയ്ക്കോ അല്ലെങ്കില്‍ ഏപ്രില്‍ ഒന്നിനോ പൂട്ടുകയോ 500 മീറ്ററെങ്കിലും മാറ്റി സ്‌ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു 2016 ഡിസംബര്‍ 15-ലെ സുപ്രീം കോടതി വിധി.

പൊങ്കലിന് മുന്‍പ് ജല്ലിക്കെട്ട് കേസില്‍ വിധി പറയാനാകില്ലെന്ന് സുപ്രീം കോടതി; നിരോധനം തുടരും

ശനിയാഴ്ച പൊങ്കല്‍ ഉത്സവദിനത്തിന് മുന്‍പായി ജല്ലിക്കെട്ട് കേസില്‍ വിധി പറയാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ സുപ്രീം കോടതി തള്ളി. ഉത്തരവിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ ശനിയാഴ്‌ചയ്ക്ക് മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്നും ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ ആവശ്യമുന്നയിച്ച അഭിഭാഷകരോട് പറഞ്ഞു. ഇത്തരം ആവശ്യം ഉയര്‍ത്തുന്നത് ശരിയല്ലെന്നും ബെഞ്ച്‌ കൂട്ടിച്ചേര്‍ത്തു.

 

Subscribe to Open AI