Skip to main content

Artificial intelligence 

ബി.എസ്-3 വാഹനങ്ങളുടെ വില്‍പ്പന സുപ്രീം കോടതി നിരോധിച്ചു

ഏപ്രില്‍ ഒന്ന്‍ മുതല്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ് (ബി.എസ്)-3ല്‍ വരുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യത്ത് 8.2 ലക്ഷം ബി.എസ്-3 വാഹനങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്.

സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി

സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. എന്നാല്‍, ബാങ്ക് അക്കൗണ്ട് തുറക്കാനോ നികുതി സമര്‍പ്പിക്കാനോ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന്‍ സര്‍ക്കാറിനെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അയോധ്യ തര്‍ക്കം കോടതിയ്ക്ക് പുറത്ത് പരിഹരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വൈകാരികവും മതപരവുമായ പ്രശ്നമാണെന്നും ഇതിന് കോടതിയ്ക്ക് പുറത്ത് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കുറ്റവാളികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളെന്ന്‍ കണ്ടെത്തുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് വേണമെന്ന ആവശ്യത്തെ പിന്തുണച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഗോവ: പരിക്കറിന്റെ സത്യപ്രതിജ്ഞയ്ക്ക് നിരോധനമില്ല; വിശ്വാസ വോട്ടെടുപ്പ് 16-ന്

ബി.ജെ.പി നേതാവ് മനോഹര്‍ പരിക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറന്റ്

അഭൂതപൂര്‍വ്വമായ ഒരു നടപടിയില്‍ കല്‍ക്കട്ട ഹൈക്കോടതിയിലെ ജഡ്ജി സി.എസ് കര്‍ണനെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കര്‍ണനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ മാര്‍ച്ച് 31-ന് നേരില്‍ ഹാജരാക്കുന്നതിനാണ് വാറന്റ്. ജാമ്യത്തോടെയാണ് വാറന്റ്.

 

ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്ന ആദ്യ സംഭവമാണിത്. ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബഞ്ച് ആണ് കോടതിയില്‍ ഹാജരാകാത്ത കര്‍ണ്ണന്റെ നടപടിയില്‍ അതിയായ അമര്‍ഷം രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ ഡി.ജി.പിയ്ക്ക് വാറന്റ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.   

Subscribe to Open AI