ജസ്റ്റിസ് കര്‍ണനെ സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ചു
കര്‍ണനെ ജയിലില്‍ അയച്ചില്ലെങ്കില്‍ ഒരു ജഡ്ജിയുടെ കോടതിയലക്ഷ്യ കുറ്റത്തിന് നേരെ സുപ്രീം കോടതി കണ്ണടച്ചെന്ന ആക്ഷേപം ഉണ്ടാകുമെന്ന് ഏഴംഗ ബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ പറഞ്ഞു.
Artificial intelligence
കര്‍ണനെ ജയിലില്‍ അയച്ചില്ലെങ്കില്‍ ഒരു ജഡ്ജിയുടെ കോടതിയലക്ഷ്യ കുറ്റത്തിന് നേരെ സുപ്രീം കോടതി കണ്ണടച്ചെന്ന ആക്ഷേപം ഉണ്ടാകുമെന്ന് ഏഴംഗ ബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ പറഞ്ഞു.
കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലു ശിക്ഷിക്കപ്പെട്ടതാണ്. ശിക്ഷിക്കപ്പെട്ട കുറ്റത്തിന് വീണ്ടും വിചാരണ പാടില്ലെന്നതിനാല്‍ മറ്റു കേസുകളില്‍ നിന്ന്‍ ഒഴിവാക്കണമെന്ന ലാലുവിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഇത് സുപ്രീം കോടതി തള്ളി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട് സുപ്രീം കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി നല്‍കി. വിഷയത്തില്‍ കേരളത്തിന്റെ മറുപടി തേടിയ കോടതി ജൂലൈ രണ്ടാം വാരത്തില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കും.
മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ മുത്തലാഖ് തുടങ്ങിയ മുസ്ലിം വിവാഹ നിയമങ്ങള്‍ പരിശോധിക്കുന്ന കേസില്‍ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു.
മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് മെയ് 11 മുതല്‍ വാദം കേള്‍ക്കും.
വ്യാജരേഖകള്‍ ഉപയോഗിച്ച് ആളുകള്‍ പാന്‍ കാര്‍ഡ് നേടുന്നതിനാലാണ് ഈ നടപടിയെന്ന്‍ അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി വിശദീകരിച്ചപ്പോള്‍ ഇതിന് ആധാര്‍ ആണോ പരിഹാരം എന്ന് കോടതി ആരാഞ്ഞു.
ഇ.വി.എമ്മുകളില്‍ വോട്ട് ചെയ്തതിന് കടലാസ് അടയാളം നല്‍കണമെന്ന 2013-ലെ സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി. നല്‍കിയ ഹര്‍ജിയില്‍ മെയ് എട്ടിനകം മറുപടി നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി.