Skip to main content

Artificial intelligence 

കാവേരിയില്‍ നിന്ന്‍ തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ സുപ്രീം കോടതി; കര്‍ണ്ണാടകത്തില്‍ ബന്ദിന് ആഹ്വാനം

അടുത്ത പത്ത് ദിവസത്തേക്ക് കാവേരി നദിയില്‍ നിന്ന്‍ പ്രതിദിനം 15,000 കുസെക്സ് വെള്ളം തമിഴ്‌നാടിനു വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകത്തില്‍ എതിര്‍പ്പ്.

മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ മുത്തലാഖ് ന്യായീകരണത്തില്‍ തെളിയുന്നത് അജ്ഞത മാത്രം

നശിപ്പിക്കാനുള്ള ശേഷിയെ കരുത്തും ജീവൻ നിലനിർത്താനുളള ശേഷിയെ ദൗർബല്യമായും കണ്ടതിലെ അജ്ഞതയിൽ നിന്നുള്ള വൈകല്യമാണ് മുസ്ലീം വ്യക്തി നിയമ ബോർഡിനെക്കൊണ്ട് ഈ നിലപാട് സ്വീകരിക്കാൻ പേരിപ്പിച്ചത്.

നാനോ കാര്‍ ഫാക്ടറിക്കായുള്ള സിംഗൂര്‍ ഭൂമി ഇടപാട് സുപ്രീം കോടതി റദ്ദാക്കി

ടാറ്റ മോട്ടോഴ്സിന്റെ നാനോ കാര്‍ പദ്ധതിക്കായി പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ഏകദേശം 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത നടപടി സുപ്രീം കോടതി ബുധനാഴ്ച റദ്ദാക്കി. ഭൂമി തിരിച്ചെടുത്ത് ഉടമകളായിരുന്നവര്‍ക്ക് പുനര്‍വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിനോട്‌ കോടതി ഉത്തരവിട്ടു.

ജനാധിപത്യത്തെ അപകീര്‍ത്തി കേസുകള്‍ കൊണ്ട് ശ്വാസം മുട്ടിക്കരുതെന്ന് ജയലളിതയോട് സുപ്രീം കോടതി

വിമര്‍ശനങ്ങളെ അപകീര്‍ത്തി കേസുകള്‍ കൊണ്ട് നേരിടുന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്നും വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ജയലളിത തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

 

ആര്‍.എസ്.എസ് ഗാന്ധിയെ വധിച്ചുവെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആര്‍.എസ്..എസ്) കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ നേരിടുന്ന അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ് രാഹുല്‍ ഗാന്ധി ഈ നിലപാട് വ്യക്തമാക്കിയത്. ഇതോടെ, സെപ്തംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് തള്ളുമെന്ന് കോടതി സൂചന നല്‍കി.

 

Subscribe to Open AI