mohanlal

'മോഹന്‍ലാലി'ന് സ്റ്റേ

Glint staff

മഞ്ജു വാര്യര്‍ നായികയാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് സ്റ്റേ. തന്റെ കഥ മോഷ്ടിച്ചാണ് സിനിമയുണ്ടാക്കിയതെന്ന് കാട്ടി തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്.

ഒടിയനില്‍ മമ്മൂട്ടിയും ?

Glint staff

ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ മാണിക്യന്റെ ഗുരുവായി മമ്മൂട്ടിയാണ് വേഷമിടുന്നത് എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

ലൂസിഫര്‍ യാഥാര്‍ത്ഥ്യമാകുന്നു

Glint staff

പ്രിഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തെകുറിച്ച് കുറേ നാളായി പല അഭ്യൂഹങ്ങളും കേട്ടിരുന്നു. എന്നാല്‍ അതിനൊക്കെ വിരാമമിട്ടുകൊണ്ട് സിനിമയെക്കുറിച്ച് മോഹന്‍ലാലും കൂട്ടരും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

ഒടിയനിലെ മോഹന്‍ലാലിന്റെ മാസ് ലുക്ക് ചിത്രം പുറത്ത്

Glint staff

ഷൂട്ടിംഗ് പുരോഗമിക്കുന്ന ത്രില്ലര്‍ ചിത്രം ഒടിയനിലെ തന്റെ മാസ് ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് 'എ സ്‌നാപ്പ് ഫ്രം ഒടിയന്‍' എന്ന കുറിപ്പോടെ മോഹന്‍ലാല്‍ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത്.

പരിക്കേറ്റവരെ രക്ഷിക്കാത്തത് മലയാളിയുടെ പേടി

Glint staff

തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു വ്യക്തിയെ സഹായിക്കാന്‍ പോയാല്‍ അത് നിയമപരമായ നൂലാമാലകളിലേക്ക് നയിക്കപ്പെടുമോ എന്ന പേടി തന്നെയാണ് പലരെയും ആ വ്യക്തിയെ സഹായിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആരവം ഉയര്‍ത്തുന്നവരിലും ജയസൂര്യയിലും ഉണ്ടായ അനുകമ്പ, സംഭവം നേരില്‍ കണ്ടുനിന്ന എല്ലാവരിലും ഉണ്ടായിട്ടുണ്ടാകും.

പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ പട്ടികയില്‍

Glint staff

വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ നോമിനേഷന്‍ ചുരുക്കപ്പട്ടികയില്‍. ഗോപീ സുന്ദര്‍ സംഗീത സംവിധാനം ചെയ്ത രണ്ട് പട്ടുകളാണ് ഒറിജിനല്‍ സംഗീത വിഭാഗത്തിലെ പുരസ്‌കാരത്തിനുള്ള പരിഗണനാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

ഇതാണ് വില്ലത്തരം

ശ്യാം തിയ്യന്‍

ഏത് പൊട്ടപടമായാലും തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്ന ലാല്‍മാജിക്കാണ് ഈ ചിത്രത്തിന്റെ ഏക പ്ലസ് പോയിന്റ്. ഉള്ളരുക്കത്തോടെയാണെങ്കിലും പോരാട്ടവീര്യം ചോര്‍ന്നുപോവാത്ത മാത്യൂസ് മാഞ്ഞൂരാന്‍ നമ്മുടെ മനസിലുണ്ടാവും. ആ സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പും. അഭിനയശേഷിയുമുള്ളൊരു നടനെ ഇത്തരമൊരു രൂപത്തില്‍ കിട്ടിയിട്ടും വില്ലനെ ഒരു നനഞ്ഞപടക്കമാക്കി മാറ്റിയ സംവിധായകനാണിവിടെ യഥാര്‍ഥ വില്ലന്‍.

രാജമൗലി സിനിമയില്‍ മോഹന്‍ലാലും ശ്രീദേവിയും

ബാഹുബലി സ്രഷ്ടാവ് എസ്.എസ്.രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലും ശ്രീദേവിയും. സമകാലിക ജീവിത ക്ലേശങ്ങളുടെ പശ്ചാത്തലത്തില്‍ സാങ്കല്‍പ്പിക കഥാവിഷ്‌ക്കരണമായിരിക്കും പുതിയ ചിത്രമെന്നും കേള്‍ക്കുന്നുണ്ട്

എന്തുകൊണ്ട് ദിലീപ് അറസ്റ്റിലായി? ഗൂഢാലോചന ഒതുക്കാനുള്ള ശ്രമം അന്വേഷിക്കപ്പെടണം

Gint Staff

'അമ്മ' ദിലീപിനൊപ്പമാണ്, ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ല എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ പത്ര സമ്മേളനം .രണ്ടു ഭരണകക്ഷി എം.എല്‍.എ മാരായ മുകേഷും കെ.ബി.ഗണേഷ് കുമാറും ഭരണകക്ഷി എം.പി.യായ ഇന്നസന്റുമാണ് ദിലീപിനു വേണ്ടി ഉച്ചത്തില്‍ മിണ്ടിക്കൊണ്ടും മിണ്ടാതിരുന്ന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനു വേണ്ടി രംഗത്തുവന്നത്.

ക്ഷോഭത്തെക്കുറിച്ചല്ല , മൗനത്തേക്കുറിച്ചാണ് മമ്മൂട്ടി പറയേണ്ടത്

കാപട്യം നിറഞ്ഞതാണ് മമ്മുട്ടിയുടെ വാക്കുകള്‍ .ദിലീപ് പുറത്തു പോയതോടു കൂടി 'അമ്മ' ശുദ്ധീകരിക്കപ്പെട്ടെന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് മമ്മുട്ടി നടത്തിയത്. ദിലീപിന് ഒറ്റയ്ക്ക് ഇത്രയും കാലം കുറ്റ കൃത്യങ്ങള്‍ നടത്താന്‍ കഴിയുകയില്ല. നിലവില്‍ ക്രിമിനലുകള്‍ വേറേ ഉണ്ടോ? എന്ന വിഷയത്തിലേക്ക് മമ്മൂട്ടി കടക്കുന്നില്ല.

Pages