മരിച്ചവരുടെ പട്ടികയില്‍ നിന്നുപോലും തിലകനെ ഒഴിവാക്കി: ഷമ്മി തിലകന്‍

Glint Staff
Sat, 30-06-2018 01:13:30 PM ;
kollam

 thilakan

നടന്‍ തിലകനെതിരെ അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്കനടപടി ഇനിയെങ്കിലും പിന്‍വലിക്കണമെന്നാവശ്യവുമായി മകന്‍ ഷമ്മി തിലകന്‍.
മരണാനന്തരമായിട്ടെങ്കിലും എടുത്ത നടപടി പിന്‍വലിക്കണം എന്നാണ് ഷമ്മിയുടെ ആവശ്യം. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണു ഷമ്മി കത്ത് നല്‍കിയത്.

 

സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന തന്റെ പിതാവിനെ, അന്തരിച്ച നടന്മാരുടെ പട്ടികയില്‍ നിന്നു പോലും ഒഴിവാക്കിയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നും കത്തില്‍ പറയുന്നു. നടന്‍ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുത്ത സംഭവത്തില്‍ തന്റെ പിന്തുണ നടിമാര്‍ക്കാണെന്നും ഷമ്മി വ്യക്തമാക്കി.

 

 

 

Tags: