പരിക്കേറ്റവരെ രക്ഷിക്കാത്തത് മലയാളിയുടെ പേടി
തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു വ്യക്തിയെ സഹായിക്കാന്‍ പോയാല്‍ അത് നിയമപരമായ നൂലാമാലകളിലേക്ക് നയിക്കപ്പെടുമോ എന്ന പേടി തന്നെയാണ് പലരെയും ആ വ്യക്തിയെ സഹായിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആരവം ഉയര്‍ത്തുന്നവരിലും ജയസൂര്യയിലും ഉണ്ടായ അനുകമ്പ, സംഭവം നേരില്‍ കണ്ടുനിന്ന എല്ലാവരിലും ഉണ്ടായിട്ടുണ്ടാകും.