മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന വിധത്തിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനെ പശ്ചാത്തലമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്.
അനു സിത്താര, ജ്യുവല്‍ മേരി, കനിഹ എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയില്‍ മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, കലാഭവന്‍ ഷാജോണ്‍, ഷാലിന്‍ സോയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 24നാണ് റിലീസ്.