Skip to main content

കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക്ബസ് പരീക്ഷണയോട്ടം തുടങ്ങി

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ബസ് തിരുവനന്തപുരത്ത് പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.തമ്പാനൂരില്‍നിന്ന് മെഡിക്കല്‍ കോളേജ് വഴി...

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് എത്തി; ജൂണ്‍ 18 മുതല്‍ സര്‍വീസ് ആരംഭിക്കും

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് ജൂണ്‍ 18 മുതല്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്.

ഹേമചന്ദ്രനെ മാറ്റി; ടോമിന്‍ തച്ചങ്കരി പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി

കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്ന് ഡി.ജി.പി എ.ഹേമചന്ദ്രനെ മാറ്റി. ഡിജിപി ടോമിന്‍.ജെ.തച്ചങ്കരിയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ എംഡി. ഹേമചന്ദ്രന് അഗ്‌നിശമന സേനാവിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം

പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ അബൂബക്കറിനാണ് മര്‍ദ്ദനമേറ്റത്.

സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്: ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ എന്നാണ് കോടതി നിര്‍ദേശം.

ബസ് ഓടിക്കുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഫോണ്‍ നന്നാക്കല്‍

ബസ് ഓടിക്കുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വീഡിയോ പുറത്ത്. കോട്ടയം കുമളി റൂട്ടില്‍ ഓടുന്ന KL-157780 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ബസിലെ ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാളാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

Subscribe to War