Skip to main content
Thiruvananthapuram

ksrtc-electric-bus

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് ജൂണ്‍ 18 മുതല്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്. അതിനുശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും.

 

പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സി.സി.ടി.വി , ജി.പി.എസ്, തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. ചൈനീസ് കമ്പനിയായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകള്‍ നിര്‍മിക്കുന്നത്. സര്‍വീസ് വിജയകരമാണെങ്കില്‍ മുന്നൂറോളം വൈദ്യുത ബസുകള്‍ നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്.

 

 

1.6 കോടിരൂപയാണ് ബസിന്റെ വില. അത്രയും വിലകൊടുത്ത് ബസ് വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് ശേഷിയില്ലാത്തതിനാല്‍, ബസുകള്‍ വാടയ്‌ക്കെടുത്താണ് ഓടിക്കുക. കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയുടെ നിന്നുള്ള ബസാണ് തലസ്ഥാനത്തും ഒടുക.

 

കിലോമീറ്ററിന് നിശ്ചിത തുക വാടകയും കണ്ടക്ടറെയും കെ.എസ്.ആര്‍.ടി.സി നല്‍കും. അറ്റകുറ്റപ്പണി കമ്പനിയുടെ ചുമതലയാണ്. നാലു മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ഓടും.

 

Tags