Skip to main content

 ksrtc-electric-bus

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ബസ് തിരുവനന്തപുരത്ത് പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.തമ്പാനൂരില്‍നിന്ന് മെഡിക്കല്‍ കോളേജ് വഴി കഴക്കൂട്ടം വരെയാണ് ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുക. പരീക്ഷണയോട്ടം വിജയിക്കുമോ എന്നു നോക്കിയ ശേഷം മാത്രമേ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുകയുള്ളൂ.

 

പരീക്ഷണയോട്ടം ആദ്യ അഞ്ചുദിവസം തിരുവനന്തപുരത്തും പിന്നീട് അഞ്ചുദിവസം വീതം എറണാകുളം, കോഴിക്കോട് നഗരങ്ങളിലും നടത്തും. എ.സി ലോ ഫ്‌ളോര്‍ ബസുകളുടെ നിരക്കാകും ഈടാക്കുക.

 

പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സി.സി.ടി.വി , ജി.പി.എസ്, തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. ചൈനീസ് കമ്പനിയായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1.6 കോടിരൂപയാണ് ബസിന്റെ വില. അത്രയും വിലകൊടുത്ത് ബസ് വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് ശേഷിയില്ലാത്തതിനാല്‍, ബസുകള്‍ വാടയ്ക്കെടുത്താണ് ഓടിക്കുക. കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയുടെ നിന്നുള്ള ബസാണ് കേരളത്തിലും ഒടുക.

 

സര്‍വീസ് വിജയകരമാണെങ്കില്‍ മുന്നൂറോളം വൈദ്യുത ബസുകള്‍ നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്.

 

 

Tags