Thiruvananthapuram
കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്ന് ഡി.ജി.പി എ.ഹേമചന്ദ്രനെ മാറ്റി. ഡിജിപി ടോമിന്‍.ജെ.തച്ചങ്കരിയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ എംഡി. ഹേമചന്ദ്രന് അഗ്‌നിശമന സേനാവിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ അഴിച്ചുപണിയാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.