kottayam
ബസ് ഓടിക്കുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വീഡിയോ പുറത്ത്. കോട്ടയം കുമളി റൂട്ടില്‍ ഓടുന്ന KL-15-7780 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ബസിലെ ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാളാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
ബസ് ഓടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനും മൊബൈലിലാണെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്.