Palakkad
പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ അബൂബക്കറിനാണ് മര്‍ദ്ദനമേറ്റത്. യുവാവിന്റെ അടിയേറ്റ് ചോര തുപ്പിയ ഡ്രൈവര്‍ അബുബക്കറിനെ മണ്ണാര്‍ക്കാട് ഗവ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിനെ കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തതാണ് ഇവരെ പ്രകോപനത്തിന് കാരണം. അക്രമിയെ കണ്ടക്ടര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യാത്രക്കാരാരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി എ ഹേമചന്ദ്രന്‍ പാലക്കാട് എസ്പിക്ക് നിര്‍ദേശം നല്‍കി.