ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേര്‍ക്ക് ശ്രീലങ്കന്‍ നാവികസേന തിങ്കളാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മൂന്ന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധനുഷ്കോടിയ്ക്കും കച്ചത്തീവിനുമിടയിലാണ് സംഭവം. 22-കാരനാണ് ബ്രിട്ജോയാണ് മരിച്ചത്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇത്തരം നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യ.
കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ തങ്ങളുടെ സൈനികര്‍ വെടിവെച്ചുകൊന്നത് ആളറിയാതെ കടല്‍ക്കൊള്ളക്കാരെന്ന് കരുതിയാണെന്ന ഇറ്റലിയുടെ വാദം തള്ളി എന്‍.ഐ.എയുടെ കുറ്റപത്രം.
കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവിക നാവികന്‍ ചികിത്സാ ആവശ്യാര്‍ത്ഥം നാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി.
ആഗസ്ത് 31-ന് മസ്തിഷ്ക ആഘാതം അനുഭവപ്പെട്ട മാസിമിലിയാനോ ലത്തോരെയ്ക്ക് ചികിത്സയ്ക്കായി നാല് മാസത്തേക്ക് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച അനുമതി നല്‍കി.
