കുട്ടികൾ അക്രമം കാട്ടുന്നത് മുതിർന്നവർ നിമിത്തം

കേരളത്തിൽ എത്ര ഇംഗ്ലീഷ് മീഡിയം കേരളത്തിലുണ്ടെങ്കിലും അപൂർവ്വം ചിലരൊഴിച്ചാൽ മറ്റെല്ലാവരും വീട്ടിനകത്തും പുറത്തും സംസാരിക്കുന്നത് മലയാളം തന്നെ. അതവർ സ്വായത്തമാക്കുന്നത് അവർ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന്. ഈ ചുറ്റുപാട് എന്നത് രക്ഷിതാക്കളും മറ്റുള്ളവരുമായ മുതിർന്നവർ. കുട്ടികൾ ഭാഷ സ്വായത്തമാക്കുന്നതോടൊപ്പം മുതിർന്നവരുടെ പെരുമാറ്റവും സ്വഭാവുമെല്ലാം പിടിച്ചെടുക്കുന്നു. അതിനു ശേഷം അവർ തങ്ങളുടെ സുഖത്തിനനുസരിച്ച് അവയെ അവരുടേതായ രീതിയിൽ പ്രവൃത്തിക്കുന്നു.
ഇന്നത്തെ ലോകത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിപക്ഷവുമായുള്ള ചർച്ചകളും അവരുടെ പെരുമാറ്റവുമെല്ലാം കുട്ടികളുടെ വീടിനു പുറത്തുള്ള ചറ്റുപാടാണ്. കാരണം അവ സ്വീകരണമുറിയിലാണ് മുഴങ്ങുന്നത്. മാർച്ച് മൂന്നിലെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിൻ്റെയും മുതിർന്ന പ്രതിപക്ഷഅംഗമായ രമേശ് ചെന്നിത്തലയുടെയും പെരുമാറ്റത്തിൽ പ്രതിഫലിച്ചത് കുറ്റാരോപണങ്ങളും ആക്രോശങ്ങളും പ്രത്യാക്രോശങ്ങളും. അതുപോലെ കുറ്റപ്പെടുത്തലുകളും.
അവർ ചർച്ച ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് നടത്തിയ ഈ പ്രകടനം കുട്ടികളിലെ വർധിച്ചു വരുന്ന ഹിംസാത്മകതെയെക്കുറിച്ച്. ഈ ചർച്ചയിൽ നടന്നതും വാക്കുകൾ കൊണ്ടുള്ള ഹിംസ. എഴുപത്തിയെട്ടു വയസ്സായ മുഖ്യമന്ത്രിക്കു പോലും കുറ്റപ്പെടുത്തൽ സഹിക്കാൻ പറ്റുന്നില്ല. തുടർന്ന് അദ്ദേഹം ക്ഷുഭിതനായി.
കുഞ്ഞുങ്ങൾ തുടക്കം മുതലേ കുറ്റപ്പെടുത്തലുകൾ കേട്ട് സഹിച്ച് വളരേണ്ടി വരുന്നു. കുഞ്ഞുങ്ങളായതിനാൽ അവർക്കേൽക്കുന്ന ആഘാതം അമർത്തുന്നു. ശ്രദ്ധ ലഭിക്കായ്കയും കുറ്റപ്പെടുത്തലും കേട്ട് സഹികെടുന്ന കുട്ടികൾ കിട്ടുന്ന അവസരത്തിൽ പൊട്ടിത്തെറിക്കുന്നു. അത് പല രീതിയിൽ പ്രകടമാക്കുമ്പോൾ അത് സാമൂഹിക വിഷയമാകുന്നു. പ്രശ്നം കുട്ടികളിലല്ല. മുതിർന്നവരിലാണ്