ശ്രീലങ്കന്‍ സൈന്യത്തിന്റെ വെടിയേറ്റ് മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു; തമിഴ്നാട്ടില്‍ പ്രതിഷേധം
ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേര്‍ക്ക് ശ്രീലങ്കന്‍ നാവികസേന തിങ്കളാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മൂന്ന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധനുഷ്കോടിയ്ക്കും കച്ചത്തീവിനുമിടയിലാണ് സംഭവം. 22-കാരനാണ് ബ്രിട്ജോയാണ് മരിച്ചത്.