മുന്‍ മേധാവി രഞ്ജിത്ത് സിന്‍ഹയ്ക്കെതിരെ സി.ബി.ഐ അഴിമതിക്കേസ് എടുത്തു
കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയ്ക്കെതിരെ അഴിമതിക്കേസില്‍ ഏജന്‍സി പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.ബി.ഐ മേധാവിയായിരിക്കെ കല്‍ക്കരിപ്പാട വിതരണ അഴിമതിക്കേസ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് സിന്‍ഹയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.