മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ അടക്കം എയര്‍സെല്‍-മാക്സിസ് കേസിലെ എല്ലാ പ്രതികളേയും പ്രത്യേക കോടതി വെറുതെ വിട്ടു.
എയര്‍സെല് ഓഹരികള്‍ മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷന്‍സ് ഉടമ ടി.എ ആനന്ദ കൃഷ്ണന് വില്‍ക്കാന്‍ എയര്‍സെല്‍ ഉടമ സി. ശിവശങ്കരന് മേല്‍ ഒന്നാം യു.പി.എ മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരിക്കെ മാരന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു സി.ബി.ഐയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് പണം വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചുമത്തിയ കേസിലും ഇവരെ കോടതി വെറുതെ വിട്ടു.
മാരന് പുറമേ സഹോദരനും സണ്‍ ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരനും ആനന്ദ കൃഷ്ണനും കേസില്‍ പ്രതികളായിരുന്നു.