പയ്യോളി മനോജ് വധക്കേസ്: അറസ്റ്റിലായ സി.പി.എം നേതാക്കളെ ജനുവരി 10 വരെ കസ്റ്റഡിയില്‍ വിട്ടു
പയ്യോളി മനോജ് വധക്കേസില്‍ അറസ്റ്റിലായ സി.പി.എം നേതാക്കളെ ജനുവരി 10-ാം തീയതി വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസൂത്രകരുമാണെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.