Skip to main content

ഷുഹൈബ് വധക്കേസ്: പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

കണ്ണൂരിലെ യുത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി.സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി.

വരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ
അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയക്കാന്‍ സി.ബി.ഐക്ക് കോടതി നിര്‍ദേശം നല്‍കി.

ഉന്നാവോ ബലാത്സംഗം: ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് കസ്റ്റഡിയില്‍

ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കസ്റ്റഡിയില്‍. ഇന്ന് വെളുപ്പിന് വീട്ടിലെത്തിയാണ് സി.ബി.ഐ കുല്‍ദീപിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹില്‍ നടന്ന അര്‍ദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

ഷുഹൈബ് വധത്തിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്.

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷിണത്തിന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം ഉണ്ടായിരിക്കുന്നത്.

അഭയ കേസ്: ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി

അഭയ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഫാ.ജോസ് പുതൃക്കയിലിനെ കോടതി ഒഴിവാക്കി. കേസിലെ  രണ്ടാം പ്രതിയായിരുന്നു ഫാ.ജോസ് പുതൃക്കയില്‍. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫാ.തോമസ് എം. കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി.

Subscribe to Foot ball