Skip to main content

അഴിമതിക്കേസില്‍ ബി.ജെ.പി നേതാവ് യെദ്ദ്യൂരപ്പയെ കുറ്റവിമുക്തന്‍

ഖനന കമ്പനികളില്‍ നിന്ന്‍ കുടുംബ ട്രസ്റ്റുകള്‍ വഴി കോഴ കൈപ്പറ്റിയെന്ന കേസില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ ബി.എസ് യെദ്യൂരപ്പയെ സി.ബി.ഐ കോടതി ബുധനാഴ്ച കുറ്റവിമുക്തനാക്കി.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ വസതിയടക്കം 20 സ്ഥലങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തി.

 

രോഹ്തക്കിലെ ഹൂഡയുടെ വസതിയില്‍ രാവിലെയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തിയത്. ഡല്‍ഹി, ചണ്ഡിഗഡ്, ഗുരുഗ്രാം എന്നിവിടങ്ങളിലായാണ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍. മൂന്ന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.

 

ശാരദ ചിട്ടി തട്ടിപ്പ്: നളിനി ചിദംബരത്തിന് സമന്‍സ്

ശാരദ ചിട്ടി തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു. സെപ്തംബര്‍ ആദ്യം കൊല്‍ക്കത്തയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് സമന്‍സ്.

 

മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിന്‍ഹിന്റെ ഭാര്യയും ശാരദ കേസില്‍ പ്രതിയുമായ മനോരന്ജന സിന്‍ഹിന് വേണ്ടി ഒരു കരാര്‍ തയ്യാറാക്കിയത് മുതിര്‍ന്ന അഭിഭാഷക കൂടിയായ നളിനി ചിദംബരമാണ്.

 

ധബോല്‍ക്കര്‍ വധം: സി.ബി.ഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ഹിന്ദു ജനജാഗൃതി സമിതി എന്ന സംഘടനയിലെ അംഗമായ വീരേന്ദ്ര തവ്ഡെയെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. മൂന്ന്‍ വര്‍ഷം മുന്‍പാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ ധബോല്‍ക്കര്‍ കൊല്ലപ്പെട്ടത്.

സൊഹ്രാബുദ്ദീന്‍ ഷെയ്ഖ് കൊലപാതക കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി

സൊഹ്രാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായ്ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രത്യേക സി.ബി.ഐ കോടതി ചൊവ്വാഴ്ച ഒഴിവാക്കി.

Subscribe to Foot ball